Gallery
- Home
- Gallery
Photo Gallery
മാലിന്യ മുക്ത കേരളം പദ്ധതി
മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി മലബാർ ഫർണീച്ചർ കൺസോർഷ്യത്തിലും പരിസരത്തും ചെയർമാൻ ശ്രീ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ഇന്ന് (20-05-2024) മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടന്നു . പരിപാടിയിൽ കൺസോർഷ്യം തൊഴിലാളികൾക്കും സ്റ്റാഫിനും പുറമെ STRIVE പദ്ധതിയുടെ പഠിതാക്കളും AIC സ്റ്റാഫും പങ്കെടുത്തു.
Visit of U.S Embassy Delegation
U.S Consulate, Chennai ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരായ Ms. Carey Arun (Counselor for Commercial Affairs, South India), Mr. Sham Shamsuddin (Commercial Specialist) എന്നിവർ 23-09-2024 ന് കൺസോർഷ്യം (CFC) സന്ദർശിക്കുകയും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഫർണിച്ചർ വ്യപാരി പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു.
MSME Cluster Meet
കാനറാ ബാങ്കിന്റെയും തളിപ്പറമ്പ് മലബാർ ഫർണീച്ചർ കൺസോർഷ്യത്തിന്റെയും (Wood Cluster,Taliparamba) സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ ഫർണീച്ചർ മാരാധിഷ്ഠിത വ്യവസായ മേഖലയിലുള്ള ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭകരുടെ സംഗമം തളിപ്പറമ്പ് ഹോട്ടൽ ഹൊറൈസൺ ഇന്റർനാഷണൽ വച്ച് 9-11-2024ന് നടന്നു. ബഹുഃ കേന്ദ്ര ധനകാര്യ,- കോർപ്പറേറ്റ് കാര്യ വകുപ്പ് മന്ത്രി ശ്രീമതി. നിർമ്മലാ സീതാരാമൻ പ്രസ്തുത സംഗമം ഓൺലൈനായി ഉത്ഘാടനം ചെയ്തു.


































